Tuesday 1 November 2011

ഈശോ നീയെന്

ഈശോ നീയെന് ജീവനില് നിറയേണം, നാഥാ നീയെന്നുള്ളിലെ സ്വരമല്ലോ, ആത്മാവിലെ ചെറുപുല്ക്കൂട്ടില്, കാണുന്നു നിന് തിരു രൂപം ഞാന്, കനിവോലുമാ രൂപം.. തുളുമ്പുമെന് കണ്ണീര്ക്കായല്, തുഴഞ്ഞു ഞാന് വന്നൂ, അനന്തമാം ജീവിത ഭാരം, തുഴഞ്ഞു ഞാന് നിന്നൂ, പാദം തളരുമ്പോള്, തണലില് വരമായ് നീ, ഹൃദയം മുറിയുമ്പോള്, അമൃതിന്നുറവായ് നീ, എന്നാലുമാശ്രയം നീ മാത്രം എന് നാഥാ.. തുടക്കുകെന് കണ്ണീര് ( ഈശൊ നീയെന് ) കിനാവിലെ സാമ്രാജ്യങ്ങള്, തകര്ന്നു വീഴുമ്പോള്, ഒരായിരം സാന്ത്വനമായ്, ഉയര്ത്തുമല്ലോ നീ, ഒരു പൂ വിരിയുമ്പോള്, പൂന്തേന് കിനിയുമ്പോള്, കാറ്റിന് കുളിരായ് നീ, എന്നേ തഴുകുമ്പോള്, കാരുണ്യമേ നിന്നെ അറിയുന്നു എന് നാഥാ.. നമിപ്പു ഞാനെന്നും ( ഈശോ നീയെന് )

Sunday 2 October 2011

മനസ്സൊരു സക്രാരിയായ്

മനസ്സൊരു സക്രാരിയായ്, ഒരുക്കുകയാണിവിടെ, മനുഷ്യപുത്രൻതൻ തിരുബലിയെ, ഓർക്കുകയാണിവിടെ(2) ദ്യോവൊരുക്കുന്നൊരീവിരുന്നിൽ, ഈശോ സ്വയംഭോജ്യമായ്(2) ഉയരത്തെയും ആഴത്തെയും, ഒരുപ്പോലെ ചേർക്കുന്നീവേദി(2) സ്വർഗ്ഗീയഗേഹത്തിൻ മാർഗ്ഗമിതിൽ, ആത്മീയമാം ജീവനായ്(2), ആഹാരമായ് ദൈവംതരും, സ്വർഗ്ഗീയമന്നയീഭോജ്യം(2) മനസ്സൊരു...